Asianet News MalayalamAsianet News Malayalam

ചൈനയിൽ നിന്നുള്ള പാഴ്​സലുകൾക്ക്​ സൗദിയിൽ വിലക്കില്ല

ചൈനയിൽ നിന്നുൾപ്പടെ ചരക്കുകൾ ഏതുരൂപത്തിലും സൗദിയിൽ എത്തിക്കാം. അത്തരം വസ്​തുക്കളിലൂടെയൊന്നും വൈറസ് പകരില്ല. എന്നാൽ ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകുന്നത്​ സൂക്ഷിച്ചുവേണം.

no ban  in saudi arabia for parcels and shipments from china
Author
Saudi Arabia, First Published Feb 25, 2020, 3:42 PM IST

റിയാദ്​: ചൈനയിലും വൈറസ്​ ബാധ സംശയിക്കുന്ന മറ്റ്​ രാജ്യങ്ങളിലും നിന്നുള്ള ഷിപ്​മെൻറുകളും പോസ്​റ്റൽ പാഴ്​സലുകളും സ്വീകരിക്കുന്നതിൽ സൗദി അറേബ്യയിൽ വിലക്കില്ലെന്ന്​ അധികൃതർ. വൈറസ്​ സാധനങ്ങളിലൂടെ പടരില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ചൈനയിൽ നിന്നുൾപ്പടെ ചരക്കുകൾ ഏതുരൂപത്തിലും സൗദിയിൽ എത്തിക്കാം. അത്തരം വസ്​തുക്കളിലൂടെയൊന്നും വൈറസ് പകരില്ല. എന്നാൽ ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകുന്നത്​ സൂക്ഷിച്ചുവേണം. കൊറോണ പകരുന്ന പ്രധാന വഴി അതാണെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കെതിരെയുള്ള അതേ മുൻകരുതൽ നടപടികളാണ്​ കൊറോണയ്​ക്കും എതിരെ സ്വീകരിക്കേണ്ടത്​. 

Follow Us:
Download App:
  • android
  • ios