സ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍  ഡിഫന്‍സ് ആന്റ്  ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 

മസ്‍കത്ത്: ഒമാനില്‍ (Oman) പ്രധാന വാണിജ്യ കേന്ദ്രത്തിലെ കെട്ടിടത്തിന് തീപിടിച്ചു. മത്ര വിലായത്തിലെ റൂവി (Ruwi) പ്രദേശത്തെ ഒരു കെട്ടിടത്തിനാണ് തീപിടിച്ചത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (Public Authority For Civil Defence And Ambulance) ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.