Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള യാത്രാ വിലക്കില്‍ മാറ്റമില്ല

അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പട്ടികയില്‍ നിന്ന് പിന്നീട് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയുമായിരുന്നു.

no change in  travel ban from india to kuwait
Author
Kuwait City, First Published Oct 11, 2020, 11:04 AM IST

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ടെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റമില്ല. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് പോകുന്നതിനാണ് വിലക്കുള്ളത്. പത്തുദിവസം കൂടുമ്പോള്‍ വിലക്കുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനം വിലയിരുത്തി പട്ടികയില്‍ വേണ്ട മാറ്റം വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പട്ടികയില്‍ നിന്ന് പിന്നീട് സിങ്കപ്പൂരിനെ ഒഴിവാക്കുകയും യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയുമായിരുന്നു. സെപ്തംബര്‍ 14നാണ് ഈ മാറ്റം നിലവില്‍ വന്നത്. ഇന്ത്യ, ഇന്തൊനേഷ്യ, അര്‍മേനിയ, സിറിയ, ഇറാഖ്,ലെബനാന്‍, ഇറാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ഈജിപ്ത്, കൊളംബിയ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചൈന, ബ്രസീല്‍, സ്‌പെയിന്‍, മെക്‌സികോ, ഹോങ്കോങ്, സെര്‍ബിയ, ഫിലിപ്പീന്‍സ്, പനാമ, പെറു, മൊല്‍ഡോവ, അഫ്ഗാനിസ്താന്‍, യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍നിന്നാണ് നിലവില്‍ കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്. എന്നാല്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലമുണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാം. 
 

Follow Us:
Download App:
  • android
  • ios