അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് കാരണമുള്ള ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം പുതിയതായി 313 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 393 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

52,000 പുതിയ പരിശോധനകള്‍ നടത്തിയപ്പോഴാണ് പുതിയ 313 രോഗികളെ കണ്ടെത്താനായത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 58,562 ആയി. ഇതില്‍ 51,628 പേരും ഇതിനോടകം രോഗമുക്തി നേടി. 343 പേരാണ് മരണപ്പെട്ടത്. ഇപ്പോള്‍ 6,591 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.