രാജ്യത്ത് ഇതുവരെ 3,03,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,97,832 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 4096 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. 

മസ്‍കത്ത്: ഒമാനില്‍ 31 പേര്‍ക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍പറയുന്നു. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്താത്തത് ആശ്വാസകരമായി.

രാജ്യത്ത് ഇതുവരെ 3,03,769 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,97,832 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 4096 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്‍ടമായത്. നിലവിലെ കണക്കുകള്‍ പ്രകാരം 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 30 പേര്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 17 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണിപ്പോള്‍.

Scroll to load tweet…