സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,10,394 ആയി. ആകെ രോഗമുക്തരുടെ എണ്ണം 796,406 ആയി ഉയർന്നു. ആകെ 9,255 പേര്‍ക്കാണ് കൊവിഡ് കാരണം രാജ്യത്ത് ജീവന്‍ നഷ്ടമായിട്ടുള്ളത്.
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലമുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ചികിത്സയിൽ കഴിയുന്നവരിൽ 304 പേർ കൂടി ഇന്ന് സുഖംപ്രാപിച്ചു. അതേസമയം 24 മണിക്കൂറിനിടെ പുതിയതായി 207 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,10,394 ആയി. ആകെ രോഗമുക്തരുടെ എണ്ണം 796,406 ആയി ഉയർന്നു. ആകെ 9,255 പേര്‍ക്കാണ് കൊവിഡ് കാരണം രാജ്യത്ത് ജീവന്‍ നഷ്ടമായിട്ടുള്ളത്. നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 4,733 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 124 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9,185 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്ത് നടത്തി. റിയാദ് - 52, ജിദ്ദ - 37, ദമ്മാം - 19, ത്വാഇഫ് - 9, മദീന - 8, മക്ക - 7, ഹുഫൂഫ് - 6, ദഹ്റാൻ - 6, അൽബാഹ - 5, ബുറൈദ - 4, അബ്ഹ - 4, ജീസാൻ - 4, തബൂക്ക് - 3, ജുബൈൽ - 3, അറാർ - 2, ഹാഇൽ - 2, ഖമീസ് മുശൈത്ത് - 2, നജ്റാൻ - 2, ഉനൈസ - 2, അൽറസ് - 2, ഖർജ് - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: വയനാട് സ്വദേശിയായ പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. റിയാദിന് സമീപം മജ്‍മയില്‍ കോട്ടപ്പടി മേപ്പാടി ചുളിക പിലാത്തോട്ടത്തില്‍ ശിവശങ്കരന്‍ (60) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. ഭാര്യ - പത്മിനി. മക്കള്‍ - സജിന്‍, സനല്‍. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ മൂഹമ്മദ് റഫീഖ്, കെ.എം.സി.സി പ്രവര്‍ത്തകരായ മുസ്തഫ അങ്ങാടിപ്പുറം, റഫീഖ് പുല്ലൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
Read also: ഒമാനിൽ നാല് വയസുകാരി മുങ്ങി മരിച്ചു
