ആകെ കൊവിഡ് മുക്തുടെ എണ്ണം 54,863 ആയി. 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അബുദാബി: യുഎഇയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ കുറവ്. 164 പേര്‍ക്കാണ് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,163 ആയി. 248 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതോടെ ആകെ കൊവിഡ് മുക്തുടെ എണ്ണം 54,863 ആയി. 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 351 ആണ്. 5,949 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അമ്പത്തി രണ്ട് ലക്ഷത്തോളം ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുള്ളതെന്നും രോഗവ്യാപനം കുറയുന്നതിന് ഇത് കാരണമാണെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ 32 മരണം കൂടി

യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭം ഓഗസ്റ്റ് ഇരുപതിനെന്ന് പ്രവചനം