വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ യുഎഇയെയും ഉള്‍പ്പെടുത്തിയതോടെയാണ് യുഎഇയില്‍ വാക്സിനെടുത്തവര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ ഇളവ് ലഭിച്ചിരിക്കുന്നത്. 

അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ യുഎഇയെയും ഉള്‍പ്പെടുത്തിയതോടെയാണ് യുഎഇയില്‍ വാക്സിനെടുത്തവര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ ഇളവ് ലഭിച്ചിരിക്കുന്നത്. യാത്രയ്‍ക്ക് മുന്നോടിയായി എയര്‍ സുവിധ പോര്‍ട്ടലില്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്‍തിരിക്കണം. 

അംഗീകൃത രാജ്യങ്ങളില്‍ നിന്നുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. അഞ്ച് വയസില്‍‌ താഴെ പ്രായമുള്ള കുട്ടികളെ പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരികെ യുഎഇയിലേക്ക് യാത്ര ചെയ്യുനും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ പി.സി.ആര്‍ പരിശോധനയ്‍ക്ക് വിധേയമാവേണ്ടതില്ല.