Asianet News MalayalamAsianet News Malayalam

റെസിഡൻസി നിയമം ലംഘകര്‍ക്കുള്ള മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; അവസരം ജൂൺ 17 വരെ മാത്രം

നിയമം ലംഘിക്കുന്നവരെ പിന്തുടരുമെന്നും പിന്നീട് അവരെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നടപടികൾ നേരിടാതിരിക്കാൻ മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നിയമപരമായ ചട്ടക്കൂടുകൾ വഴി നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ കഴിയും.

No exit or legalization for illegal expats after June 17 kuwait home ministry warning
Author
First Published May 23, 2024, 10:24 PM IST

കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിക്കുന്നവര്‍ക്ക് രാജ്യം വിടാനോ അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാനോ ജൂൺ 17ന് ശേഷം അനുമതിയില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിഴയടക്കാതെ തന്നെ രാജ്യം വിടാനും അവരുടെ കുവൈത്തിൽ തുടരുന്നതിനുള്ള സ്റ്റാറ്റസ് ഭേദഗതി ചെയ്യാനും നിയമ ലംഘകര്‍ക്ക് സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധി അവസാനിച്ചാല്‍ റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയം ശക്തമായ പരിശോധന ക്യാമ്പയിൻ ആരംഭിക്കും. 

നിയമം ലംഘിക്കുന്നവരെ പിന്തുടരുമെന്നും പിന്നീട് അവരെ നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നടപടികൾ നേരിടാതിരിക്കാൻ മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നിയമപരമായ ചട്ടക്കൂടുകൾ വഴി നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ കഴിയും.

കർശന പരിശോധനയിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്നവർക്ക് ഇനി രാജ്യത്തേക്ക് മടങ്ങി വരാനാകില്ല. കഴിഞ്ഞ വർഷം, ഏകദേശം 40,000 റെസിഡൻസി നിയമ ലംഘകരെ മന്ത്രാലയം അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തുവെന്നും അധികൃതർ വിശദീകരിച്ചു. പൊതുമാപ്പിന് മുമ്പ് രാജ്യത്തുള്ള നിയമലംഘകരുടെ എണ്ണം ഏകദേശം 120,000 ആണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios