Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ പ്രവാസികളുടെ പാസ്‍പോര്‍ട്ടുകളില്‍ സ്റ്റിക്കറുകള്‍ പതിക്കുന്നത് അവസാനിപ്പിക്കുന്നു

കുവൈത്ത് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോരിറ്റിയിലും വിവിധ രാജ്യങ്ങളുടെ എംബസികളിലും വിമാന കമ്പനികളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ സ്റ്റിക്കറുകള്‍ പതിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. 

No more residency stickers required in passports of expatriates
Author
Kuwait City, First Published Feb 20, 2019, 2:48 PM IST

കുവൈത്ത് സിറ്റി: പ്രവാസികളുടെ പാസ്‍പോര്‍ട്ടുകളില്‍ റെസിഡന്‍സി സ്റ്റിക്കറുകള്‍ പതിക്കുന്നത് അവസാനിപ്പിക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് ഖാലിദ് അല്‍ ജെറാഹ് അറിയിച്ചു. ഇത്തരം സ്റ്റിക്കറുകളിലെ വിവരങ്ങള്‍ കൂടി സിവില്‍ ഐഡിയില്‍ രേഖപ്പെടുത്താനാണ് തീരുമാനം.

കുവൈത്ത് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോരിറ്റിയിലും വിവിധ രാജ്യങ്ങളുടെ എംബസികളിലും വിമാന കമ്പനികളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ സ്റ്റിക്കറുകള്‍ പതിക്കുന്നത് അവസാനിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. സ്പോണ്‍സര്‍മാര്‍ പ്രവാസികളുടെ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചുവെയ്ക്കുന്നത് പോലുള്ള പ്രശ്നങ്ങള്‍ ഇതോടെ അവസാനിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios