Asianet News MalayalamAsianet News Malayalam

സൗദിയിൽ കൊവിഡ് മൂലം ഇന്ന് പുതിയ മരണങ്ങളില്ല; 130 പുതിയ കേസുകള്‍ കൂടി

ആകെ മരണസംഖ്യ 9,058 ആയി തുടരുന്നു. രോഗബാധിതരിൽ 5,403 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 75 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

No new covid deaths reported in Saudi on April 11
Author
Riyadh Saudi Arabia, First Published Apr 11, 2022, 10:39 PM IST

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച  കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തില്ല. 24 മണിക്കൂറിനിടെ 130 പേർക്ക് കൂടി  കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 280 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,51,943 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,37,482 ആയി ഉയർന്നു. 

ആകെ മരണസംഖ്യ 9,058 ആയി തുടരുന്നു. രോഗബാധിതരിൽ 5,403 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 75 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 15,836 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 30, ജിദ്ദ 29, മദീന 14, മക്ക 14, ത്വാഇഫ് 9, ദമ്മാം 8, അബഹ 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ  കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

Follow Us:
Download App:
  • android
  • ios