ആകെ രോഗമുക്തരുടെ എണ്ണം 7,36,910 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,055 ആയി തുടരുന്നു. രോഗബാധിതരില്‍ 5,752 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യാത്ത ആശ്വാസ ദിനമാണ് കടന്നുപോകുന്നത്. 24 മണിക്കൂറിനിടെ 95 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 295 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,51,717 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 7,36,910 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,055 ആയി തുടരുന്നു. രോഗബാധിതരില്‍ 5,752 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 78 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 10,138 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 17, റിയാദ് 16, മക്ക 14, തായിഫ് 14, മദീന 10, ദമ്മാം 7 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
