Asianet News MalayalamAsianet News Malayalam

ഇത്തവണയും ഹജ്ജിന് വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുമതിയില്ല; സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രം അവസരം

ആകെ 60,000 പേര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചിരിക്കുനന്ത്. രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നാണ് റിപ്പോര്‍ട്ട്. 

no pilgrims from foreign countries allowed for hajj this year
Author
Riyadh Saudi Arabia, First Published Jun 12, 2021, 4:46 PM IST

റിയാദ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. പകരം കഴിഞ്ഞ വര്‍ഷത്തെപ്പോലെ സൗദി അറേബ്യയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക.

ആകെ 60,000 പേര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചിരിക്കുനന്ത്. രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഹജ്ജ് - ഉംറ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴി ഹജ്ജിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാവും.

Follow Us:
Download App:
  • android
  • ios