Asianet News MalayalamAsianet News Malayalam

സൗദിയിലെ ആശ്രത ലെവിയില്‍ ഇളവുണ്ടാകുമെന്ന പ്രചരണം തെറ്റെന്ന് വിശദീകരണം

സൗദിയില്‍ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടി ലൈവിയില്‍ ഇളവുണ്ടാകില്ല. മറിച്ചുള്ള പ്രചരണങ്ങളും വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് വ്യവസായ - ധാതുവിഭവ മന്ത്രി അറിയിച്ചു.

no relaxation in dependant levy in saudi arabia
Author
Riyadh Saudi Arabia, First Published Sep 30, 2019, 10:46 AM IST

റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ നടപ്പാക്കുന്ന ലെവി ഇളവ് വിദേശ തൊഴിലാളികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ആശ്രിത ലെവിയില്‍ മാറ്റമുണ്ടാകില്ലെന്നും വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് അറിയിച്ചു. കുടുംബങ്ങളുടെ ലെവിയില്‍ ഇളവുണ്ടാകുമെന്ന തരത്തില്‍ വ്യാപകമായ പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

രാജ്യത്തെ ആഭ്യന്തര ഉത്പാദന മേഖലയില്‍ മത്സരമുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും ലെവി ഇളവ് ബാധകമാവില്ല. വിദേശ കമ്പനികളുമായുള്ള മത്സരക്ഷമത ഉയര്‍ത്താനാണ് ലെവി ഇളവ് നല്‍കുന്നത്. അഞ്ച് വര്‍ഷത്തേക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വ്യാവസായിക ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര വ്യവസായ മേഖലയെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ബന്ദര്‍ അല്‍ ഖുറൈഫ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios