Asianet News MalayalamAsianet News Malayalam

ഓഗസ്റ്റ് 31ന് ശേഷം വിസാ കാലാവധി സ്വമേധയാ നീട്ടി നല്‍കില്ലെന്ന് കുവൈത്ത്

4.05 ലക്ഷത്തോളം പ്രവാസികളുടെ വിസാ കാലാവധിയാണ് ഈ മാസം അവസാനം വരെ സ്വമേധയാ ദീര്‍ഘിപ്പിച്ച് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് വിസാ കാലാവധി പുതുക്കണം. 

no visa extension after august 31st says kuwait interior ministry
Author
Kuwait City, First Published Aug 17, 2020, 9:43 AM IST

കുവൈത്ത് സിറ്റി: ഓഗസ്റ്റ് 31ന് ശേഷം പ്രവാസികളുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നല്‍കാന്‍ പദ്ധതിയില്ലെന്ന് കുവൈത്ത്. കൊവിഡ് പ്രതിസന്ധി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നതിനാല്‍ എല്ലാത്തരം വിസകളുടെയും കാലാവധി നേരത്തെ ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു.

4.05 ലക്ഷത്തോളം പ്രവാസികളുടെ വിസാ കാലാവധിയാണ് ഈ മാസം അവസാനം വരെ സ്വമേധയാ ദീര്‍ഘിപ്പിച്ച് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് വിസാ കാലാവധി പുതുക്കണം. അല്ലാത്തപക്ഷം നിയമലംഘകരായി കണക്കാക്കി പിഴ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും.

അതേസമയം സന്ദര്‍ശക, കുടുംബ, വാണിജ്യ വിസകളില്‍ രാജ്യത്തെത്തിയ ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഈ മാസം അവസാനത്തോടെ രാജ്യം വിടണം. ഇവരുടെ വിസാ കാലാവധി നീട്ടി നല്‍കാനോ ഗ്രേസ് പീരിഡ് അനുവദിക്കാനോ നിലവില്‍ പദ്ധതികളൊന്നുമില്ല. സമയപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ പിന്നീട് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. 

Follow Us:
Download App:
  • android
  • ios