വിസ പുതുക്കണമെങ്കിലോ മറ്റ് വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം.

അബുദാബി: യുഎഇയില്‍ തുടര്‍ന്നുകൊണ്ട് വിസിറ്റ് വിസ പുതുക്കാനാകില്ല. സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്നാണ് അബുദാബി, ദുബൈ എമിറേറ്റുകളിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഒഴിവാകുന്നത്.

ഷാര്‍ജ, അബുദാബി എമിറേറ്റുകളിലാണ് നിര്‍ദ്ദേശം പ്രബല്യത്തില്‍ വന്നത്. ദുബൈയില്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് വിവരം. വിസ പുതുക്കണമെങ്കിലോ മറ്റ് വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം. സന്ദര്‍ശക വിസയിലുള്ളവര്‍ യുഎഇയില്‍ തുടര്‍ന്നുകൊണ്ട് തന്നെ അധിക തുക നല്‍കി വിസ പുതുക്കിയിരുന്നു. ഇത് ഒഴിവാകുന്നതോടെ വിമാന മാര്‍ഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും. താമസവിസക്കാര്‍ക്ക് ഇത് ബാധകമല്ല. 

Read More - ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാര്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി

യുഎഇയില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനം; 1,469 ഡ്രൈവര്‍മാര്‍ക്ക് പിഴ, വാഹനങ്ങള്‍ പിടിച്ചെടുത്തു

ഫുജൈറ: യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനങ്ങള്‍ നടത്തിയ വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഇതിന്റെ ഭാഗമായി നിയമലംഘനം കണ്ടെത്തിയ 43 വാഹനങ്ങളാണ് ഫുജൈറ പൊലീസ് പിടിച്ചെടുത്തത്. 1,469 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയ ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് ഇവര്‍ക്ക് പിഴ ചുമത്തിയത്. 

Read More - മയക്കുമരുന്ന് പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ സാമ്പിള്‍ മാറ്റി തട്ടിപ്പിന് ശ്രമം; യുഎഇയില്‍ യുവാവ് കുടുങ്ങി

സ്‌പ്രേയിങ് വസ്തുക്കള്‍ ഉപയോഗിക്കുക, വാഹനത്തിന്റെ നിറത്തില്‍ മാറ്റം വരുത്തുക, കാഴ്ചയെയും സുരക്ഷയെയും ബാധിക്കുന്ന രീതിയില്‍ വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുക, അശ്രദ്ധമായ ഡ്രൈവിങ്, വാഹനത്തിന്റെ സണ്‍റൂഫിലൂടെ യാത്രക്കാര്‍ പുറത്തേക്ക് നില്‍ക്കുക എന്നിങ്ങനെ വിവിധ നിയമലംഘനങ്ങള്‍ക്കാണ് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയത്. ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകള്‍, 2,000 ദിര്‍ഹം പിഴ, വാഹനം കണ്ടുകെട്ടല്‍ എന്നീ നടപടികളാണ് നിയമലംഘകര്‍ക്കെതിരെ സ്വീകരിച്ചത്. വാഹനം അലങ്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഗതാഗത നിയമങ്ങളും ലംഘിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ യമഹി പറഞ്ഞു. വാഹനങ്ങള്‍ അലങ്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വഴി ബോധവത്കരണം നടത്തിയിരുന്നു.