Asianet News MalayalamAsianet News Malayalam

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ പുതുക്കില്ലെന്ന് കുവൈത്ത്

60 വയസ് കഴിഞ്ഞ, കുറഞ്ഞ വിദ്യാഭ്യാസ യോഗതയുള്ള 83,000ല്‍ അധികം പ്രവാസികള്‍ കുവൈത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. വീടുകളില്‍ ജോലി ചെയ്യുന്ന 1,49,000 പ്രവാസി സ്ത്രീകളുണ്ട്. എന്നാല്‍ ഇവരില്‍ എല്ലാവരും ഈ പ്രായപരിധി കഴിഞ്ഞവരല്ല. 

no work permit renewal or transfer of residence for expatriates above 60 years in kuwait
Author
Kuwait City, First Published Aug 18, 2020, 9:50 AM IST

കുവൈത്ത് സിറ്റി: പ്രവാസികളില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടേതും സെക്കന്ററി വിദ്യാഭ്യാസമോ അതില്‍ കുറവോ യോഗ്യതയുള്ളവരുടെയും തൊഴില്‍ വിസ പുതുക്കില്ലെന്ന് കുവൈത്ത്. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇവര്‍ക്ക് വിസ മാറുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനം 2021ല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ വിഭാഗത്തില്‍പെടുന്നവര്‍ രാജ്യം വിടണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

60 വയസ് കഴിഞ്ഞ, കുറഞ്ഞ വിദ്യാഭ്യാസ യോഗതയുള്ള 83,000ല്‍ അധികം പ്രവാസികള്‍ കുവൈത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. വീടുകളില്‍ ജോലി ചെയ്യുന്ന 1,49,000 പ്രവാസി സ്ത്രീകളുണ്ട്. എന്നാല്‍ ഇവരില്‍ എല്ലാവരും ഈ പ്രായപരിധി കഴിഞ്ഞവരല്ല. വീടുകളില്‍ ജോലി ചെയ്യുന്നതിനാല്‍ ഇക്കൂട്ടര്‍ നേരിട്ട് രാജ്യത്തെ തൊഴില്‍ വിപണിയുമായി ബന്ധപ്പെടുന്നതുമില്ല. അതേസമയം പുതിയ തീരുമാനം നടപ്പാകുന്നതോടെ തങ്ങളുടെ മാതാപിതാക്കളെ അടക്കം നാട്ടിലേക്ക് അയക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നിരവധി പ്രവാസികള്‍. 

Follow Us:
Download App:
  • android
  • ios