Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ലോണ്‍ മേള ഇന്നു മുതല്‍; നാല് ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് സ്വയംതൊഴില്‍, ബിസ്സിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പകള്‍ അനുവദിക്കുന്നത്.

Norka loan mela on november 10 and 11 for expat investors who returned from abroad
Author
First Published Nov 10, 2022, 10:09 AM IST

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക റൂട്ട്‌സ്- കാനറാ ബാങ്ക് വായ്പാ മേള നവംബര്‍ 10, 11 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. വായ്പാ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 10ന് രാവിലെ 10 മണിക്ക് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. 
തിരുവനന്തപുരത്തെ ചാലയിലെ പവര്‍ ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക് റീജണല്‍ ഓഫീസിലാണ് തിരുവനന്തപുരത്തെ വായ്പാ മേളയും സംസ്ഥാനതല ഉദ്ഘാടനവും നടക്കുക. ചടങ്ങില്‍ കാനറാ ബാങ്ക് ഡി.ജി.എം ശരവണന്‍. എസ്സ് അദ്ധ്യക്ഷത വഹിക്കും. വായ്പാ പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി വിശദീകരിക്കും. അതാത് ജില്ലകളിലെ കാനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലാണ് വായ്പാ മേള നടക്കുക.

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് സ്വയംതൊഴില്‍, ബിസ്സിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പകള്‍ അനുവദിക്കുന്നത്. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ്  പദ്ധതി (NDPREM) പ്രകാരമാണ് വായ്പകള്‍. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിച്ചവര്‍ക്കു മാത്രമേ വായ്പാ മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകൂ.
 
പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന NDPREM പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org യിലും നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും ലഭ്യമാണ്. 

Read also: യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ജനുവരി ഒന്ന് മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

Follow Us:
Download App:
  • android
  • ios