യുകെയില്‍ നിന്നുള്ള എന്‍എച്ച്എസ് പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കൊച്ചി: നോര്‍ക്ക റൂട്ട്‌സ്- യു.കെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് കൊച്ചിയില്‍ തുടരുന്നു. പത്തിന് ആരംഭിച്ച റിക്രൂട്ട്‌മെന്റ്, ഇനി 13, 20, 21 തീയതികളില്‍ ഹോട്ടല്‍ ലേ-മെറിഡിയനിലാണ് നടക്കുന്നത്. ആദ്യ ദിനത്തില്‍ വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്ക് 30 നഴ്‌സുമാര്‍ക്ക് നിയമനം ലഭിച്ചു. യുകെയിലെ വിവിധ എന്‍എച്ച്എസ് ട്രസ്റ്റുകളിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്നതാണ് റിക്രൂട്ട്‌മെന്റ് എന്ന് നോര്‍ക്ക അറിയിച്ചു. യുകെയില്‍ നിന്നുള്ള എന്‍എച്ച്എസ് പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒക്ടോബര്‍ 17, 18ന് മംഗളൂരു ഹോട്ടല്‍ താജ് വിവാന്തയിലും റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നുണ്ട്. 

നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യുകെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ IELTS/ OET യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്‌സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍, 1800 4253 939 ഇന്ത്യയില്‍ നിന്നും +91 8802 012 345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണെന്ന് നോര്‍ക്ക അറിയിച്ചു. 

പകരക്കാരില്ലാതെ മൂന്നാം വാരം; കളക്ഷനിലും 'സൂപ്പർ സ്ക്വാഡ്'; മമ്മൂട്ടി ചിത്രത്തിന് അമേരിക്കയിലും കോടി നേട്ടം

YouTube video player