തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാന്‍ വഴിയൊരുങ്ങുന്നു. മരുന്നുകള്‍ എത്തിക്കാന്‍ നോര്‍ക്കയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ചുളള ഉത്തരവ് പുറത്തിറങ്ങി.

വിദേശത്തേക്ക് അയക്കേണ്ട മരുന്നുകള്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് റവന്യു വകുപ്പിലോ, ജില്ലാ മെഡിക്കല്‍ ഓഫീസിലോ, പൊലീസിലോ എല്‍പ്പിക്കാവുന്നതാണ്. ഇതിന് മുമ്പായി കൊച്ചിയിലുള്ള കസ്റ്റംസ് ഡ്രഗ്‍സ് ഇന്‍സ്‍പെക്ടറില്‍ നിന്നും രേഖകള്‍ സമര്‍പ്പിച്ച് എന്‍ഒസി വാങ്ങണം.  ഈ മരുന്നുകള്‍ ശേഖരിച്ച് നോര്‍ക്ക കാര്‍ഗോ വഴി ബന്ധപ്പെട്ട പ്രവാസിക്ക് ലഭ്യമാക്കുന്നതാണ്. 

കാര്‍ഗോ വഴി വിദേശ രാജ്യങ്ങളില്‍ എത്തുന്ന എത്തുന്ന മരുന്ന് വിമാനത്താവളത്തില്‍ നിന്ന് പ്രവാസി തന്നെ കൈപ്പറ്റണം. മരുന്നുകള്‍ അയക്കുന്നതിനുള്ള ചിലവ് അതത് വ്യക്തികള്‍ തന്നെ വഹിക്കണം.