Asianet News MalayalamAsianet News Malayalam

മക്ക, മദീന ഹറം മുറ്റങ്ങളിൽ കിടക്കരുത്; തീർഥാടകരോട് ആവശ്യപ്പെട്ട് ഹജ്ജ്, ഉംറ മന്ത്രാലയം

ഹറം മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കുട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കും.

not sleep in the courtyards of Makkah Madinah Haram said hajj umrah ministry
Author
First Published Jan 23, 2024, 6:35 PM IST

റിയാദ്: മക്ക, മദീന ഹറമുകളുടെ മുറ്റങ്ങളിൽ കിടക്കുന്നത് ഒഴിവാക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമം നിലനിർത്തുന്നതിനും സന്ദർശകർക്ക് ആശ്വാസം നൽകുന്നതിനും വേണ്ടിയാണിത്.

ഹറം മുറ്റങ്ങളിൽ കിടക്കുകയും ഉറങ്ങുകയും ചെയ്യുന്നത് ആളുകൾ കുട്ടിമുട്ടി അപകടസാധ്യതയിലേക്ക് നയിക്കും. തിരക്കിനും കാരണമാകും. പ്രത്യേകിച്ച് ഉന്തുവണ്ടികൾക്കായുള്ള പാതകൾ, നടപ്പാതകൾ, അടിയന്തിര സേവനത്തിനായുള്ള നടപ്പാതകൾ എന്നീ മൂന്ന് സ്ഥലങ്ങളിൽ കിടത്തവും ഇരുത്തവരും പൂർണമായും ഒഴിവാക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം സൂചിപ്പിച്ചു. 

Read Also -  മൂന്ന് വർഷമായി പണി നിർത്തിവെച്ച കെട്ടിടം; മൂന്നാം നിലയിൽ തൂങ്ങി നിൽക്കുന്ന അസ്ഥികൂടം, മലയാളിയുടേതോ?

പൊതു സമൂഹത്തിന് ചേർന്ന വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശം; ആരോഗ്യ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദി 

റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിെൻറയും സാമൂഹിക മര്യാദകൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് പരിഷ്കരണം. ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. 

ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിർദേശം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. പുരുഷന്മാർ പൈജാമയും ഷോർട്‌സും ധരിക്കാൻ പാടില്ല. കൂടാതെ അശ്ലീല ചിത്രങ്ങളോ പദപ്രയോഗങ്ങളോ പതിപ്പിച്ച വസ്ത്രങ്ങളും ധരിക്കരുത്. വിചിത്രമായ രീതിയിൽ ഹെയർസ്റ്റൈൽ ഒരുക്കുന്നതിനും പുരുഷന്മാർക്ക് വിലക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios