ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതില്‍ പിഴവുകള്‍  വരുത്തിയെന്നും നഗരസഭയുടെ പരിശോധന സംഘം കണ്ടെത്തുകയായിരുന്നുവെന്ന് മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മസ്കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്ക് മസ്‌കറ്റ് നഗരസഭ നോട്ടീസ് നല്‍കി. സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഭക്ഷ്യസ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതില്‍ പിഴവുകള്‍ വരുത്തിയെന്നും നഗരസഭയുടെ പരിശോധന സംഘം കണ്ടെത്തുകയായിരുന്നുവെന്ന് മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 33 സ്ഥാപനങ്ങളില്‍ സംഘം പരിശോധനകള്‍ നടത്തുകയുണ്ടായി. കര്‍ശന പരിശോധനകള്‍ തുടരുമെന്നും നഗരസഭയുടെ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona