തിരുവനന്തപുരം: പ്രവാസികളുടെ തിരിച്ച് വരവ് സംബന്ധിച്ച സ്ഥിതി വിവര കണക്കുകൾക്ക് വേണ്ടിയാണ് നോക്കയിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതെന്ന് മന്ത്രി കെടി ജലീൽ. എത്ര പ്രവാസികൾ മടങ്ങിയെത്തും എന്ന് മനസിലാക്കാൻ ഇത് വഴി കഴിയും. ഇതിനുള്ള രജിസ്ട്രേഷൻ സോഫ്ട്വെയര്‍ സജ്ജമാണെന്നും മന്ത്രി കെടി ജലീൽ അറിയിച്ചു. 

പ്രവാസികൾ രജിസ്ട്രേഷൻ നടപടികൾക്കായി തിക്കി തിരക്ക് കൂട്ടേണ്ട കാര്യമില്ല. പ്രവാസികളെത്തിയാൽ അവരെ സ്വീകരിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. ഗുരുതര രോഗ ലക്ഷണങ്ങൾ ഉള്ളവരെ നിരീക്ഷത്തിലാക്കും
 സോഫ്റ്റ് വെയർ സെക്യൂരിറ്റി ചെക്ക്  അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ് .ഇന്ന് വൈകിട്ടോടെ രജിസ്ട്രേഷൻ ആരംഭിക്കാനാകും

പ്രവാസികളെ തിരിച്ചു കൊണ്ടുവന്നതിന് മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുക്കുന്നു. കേരളം ഇതിയായി എടുത്ത നടപടികളെ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും അഭിനനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു