Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവ്

പത്തു മാസത്തിനിടെ പ്രവാസികള്‍ സ്വദേശത്തേക്കു അയച്ചത് 11,522 കോടി റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 37.3 കോടി റിയാലിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 

NRIs are less amount of money sent into the country
Author
Saudi Arabia, First Published Dec 2, 2018, 12:15 AM IST

സൗദി അറേബ്യ: സൗദിയിൽ നിന്ന് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ്. പത്തു മാസത്തിനിടെ പ്രവാസികള്‍ സ്വദേശത്തേക്കു അയച്ചത് 11,522 കോടി റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 37.3 കോടി റിയാലിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 

ഈ വർഷം ജനുവരി ഒന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള കാലത്താണ് പ്രവാസികള്‍ 11,522 കോടി റിയാൽ സ്വദേശത്തേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം പ്രവാസികള്‍ അയച്ച പണത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. 

ഈ വർഷം ആദ്യ പത്ത് മാസത്തിനിടെ പ്രവാസികളയച്ച പണത്തിൽ 37.3 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികള്‍ കഴിഞ്ഞ വർഷം ആകെ 14165 കോടി റിയാലാണ് സ്വദേശത്തേക്ക് അയച്ചത്. 

Follow Us:
Download App:
  • android
  • ios