റിയാദ്: സൗദി അറേബ്യയിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വൻതോതിൽ ഉയരുന്നു. രാജ്യമാകെ കൊവിഡ് ബാധിച്ച് ഇന്ന് 36 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 857 ആയി. റിയാദ്, ജിദ്ദ, മദീന, മക്ക, ഹുഫൂഫ്, ത്വാഇഫ്, തബൂക്ക്, ജീസാൻ എന്നിവിടങ്ങളിലാണ് ഇന്ന് ആളുകൾ മരിച്ചത്. രാജ്യത്താകെ 3921 പേർക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. 

1010 പേർക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 1,19,942ഉം രോഗമുക്തരുടെ എണ്ണം 81,029 ഉം ആയി. 38,020 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1820 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. നേരത്തെ മരണ നിരക്ക് കൂടുതല്‍ മക്കയിലായിരുന്നുവെങ്കില്‍ ഇപ്പോഴത് ജിദ്ദയിലാണ്. 309 പേർ ജിദ്ദയിലും 308 പേർ മക്കയിലും ഇതുവരെ മരിച്ചു. റിയാദിൽ മരണസംഖ്യ 95 ആയി. എന്നാൽ രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രോഗവ്യാപനം  റിയാദിലാണ്. ഇന്ന് റിയാദ് നഗരത്തിൽ മാത്രം 1,584 ആളുകളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

പുതിയ രോഗികൾ:
റിയാദ് 1584, ജിദ്ദ 391, മക്ക 197, ഹുഫൂഫ് 192, അൽഖോബാർ 176, മദീന 144, ദമ്മാം 104, ഖത്വീഫ് 93, ദറഇയ 93, അൽമുബറസ് 84, ത്വാഇഫ് 83, ദഹ്റാൻ 52, ജുബൈൽ  51, അൽഖർജ് 42, അബഹ 39, സഫ്വ 32, അൽജഫർ 31, വാദി അൽദവാസിർ 27, ഖമീസ് മുശൈത് 26, ഉനൈസ 24, ഹാഇൽ 24, മുസാഹ്മിയ 22, ഹുത്ത ബനീ തമീം 22,  അബ്ഖൈഖ് 21, നജ്റാൻ 21, അൽഅയൂൻ 19, ബുറൈദ 19, അൽറസ് 16, തബൂക്ക് 16, യാംബു 14, അറാർ 14, ഹഫർ അൽബാത്വിൻ 13, റാസതനൂറ 12, ഹുറൈംല 12,  അഫീഫ് 10, ദവാദ്മി 9, അൽബാഹ 8, മഹായിൽ 8, ശറൂറ 8, അൽഖുവയ്യ 8, റാനിയ 7, അൽദിലം 7, ബുഖൈരിയ 6, അൽഖഫ്ജി 6, റൂമ 6, അൽബദാഇ 5, ബിജാദിയ 5,  റിഫാഇ അൽജംഷ് 5, റുവൈദ അൽഅർദ് 5, മഖ്വ 4, താദിഖ് 4, അഹദ് റുഫൈദ 3, ബേയ്ഷ് 3, അദം 3, ലൈല 3, മജ്മഅ 3, തബർജൽ 2, വാദി അൽഫറഅ 2, മഹദ്  അൽദഹബ് 2, മിദ്നബ് 2, അൽഖുവാറ 2, അയൂൻ അൽജുവ 2, റിയാദ് അൽഖബ്റ 2, അൽഖൂസ് 2, അൽമുവയ്യ 2, അൽമദ്ദ 2, സറാത് അബീദ 2, വാദി ബിൻ ഹഷ്ബൽ 2,  ഖുറയാത് അൽഉൗല 2, സൽവ 2, സബ്യ 2, സാംത 2, അല്ലൈത് 2, അൽഉവൈഖല 2, റഫ്ഹ 2, അൽഖസ്റ 2, സുൽഫി 2, മറാത് 2, മഖ്വ 2, ബൽജുറഷി 1, ഹനാഖിയ 1,  അൽനബാനിയ 1, ഖുസൈബ 1, ഉഖ്ലത് അൽസൂഖൂർ 1, മുസൈലിഫ് 1, ഖുൻഫുദ 1, അൽമഹാനി 1, ദലം 1, ഖിയ 1, ഉമ്മു അൽദൂം 1, തനൂമ 1, അൽബഷായർ 1, ബീഷ 1,  അൽബത്ഹ 1, അൽദായർ 1, അൽറയ്ത 1, ജീസാൻ 1, ഖുലൈസ് 1, ഖുബാഷ് 1, യാദമഅ് 1, ഹരീഖ് 1, അൽറയീൻ 1, സുലൈയിൽ 1, ദുർമ 1, സാജർ 1, ശഖ്റ 1, വുതെലൻ  1, അൽവജ്ഹ് 1, ഉംലജ് 1, അൽഗാര 1.