കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേർ കൂടി മരിച്ചു. രാജ്യത്ത് ഇന്ന് 47,732 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,243 ആയി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. പുതിയതായി വെറും 120 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 219 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേർ കൂടി മരിച്ചു. രാജ്യത്ത് ഇന്ന് 47,732 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,243 ആയി. ഇതിൽ 5,34,062 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,579 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,602 ആയി കുറഞ്ഞു. ഇതിൽ 723 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.9 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 22, കിഴക്കൻ പ്രവിശ്യ 14, ജീസാൻ 9, മദീന 8, അൽഖസീം 8, അസീർ 7, നജ്റാൻ 6, ഹായിൽ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 1, അൽബാഹ 1. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 37,834,007 ഡോസ് ആയി.