രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി 9,710 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,277 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിലായി. ഇന്ന് 1045 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 983 പേർക്ക് കോവിഡ് മുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ 9 പേർ കൂടി മരിച്ചു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,14,219 ആയി. ഇതിൽ 3,97,587 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6,922 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി 9,710 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,277 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 419, മക്ക 221, കിഴക്കൻ പ്രവിശ്യ 155, അസീർ 50, മദീന 37, ജിസാൻ 32, തബൂക്ക് 32, അൽഖസീം 28, ഹായിൽ 22, നജ്‌റാൻ 15, വടക്കൻ അതിർത്തി മേഖല 12, അൽബാഹ 12, അൽജൗഫ് 10.

Read more: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌