Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് മരണസംഖ്യ വീണ്ടും കുറഞ്ഞു

രോഗമുക്തരുടെ ആകെ എണ്ണം 348238 ആയി ഉയർന്നു. ആകെ മരണസംഖ്യ 5940 ആണ്. അസുഖ ബാധിതരായി രാജ്യത്ത്  അവശേഷിക്കുന്നവരുടെ എണ്ണം 4158 ആയി കുറഞ്ഞു. ഇതിൽ 596 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. 

number of covid deaths decreases in saudi arabia
Author
Riyadh Saudi Arabia, First Published Dec 4, 2020, 7:24 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള പ്രതിദിന മരണസംഖ്യയിൽ വീണ്ടും കുറവ്. ഇന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി 10 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട്  ചെയ്തത്. ഒമ്പത് മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്. 234 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 357 പേർ കോവിഡ് മുക്തരായി. ആകെ  കോവിഡ് കേസുകളുടെ എണ്ണം 358336 ആയി. 

രോഗമുക്തരുടെ ആകെ എണ്ണം 348238 ആയി ഉയർന്നു. ആകെ മരണസംഖ്യ 5940 ആണ്. അസുഖ ബാധിതരായി രാജ്യത്ത്  അവശേഷിക്കുന്നവരുടെ എണ്ണം 4158 ആയി കുറഞ്ഞു. ഇതിൽ 596 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ്  മുക്തി നിരക്ക് 97.1 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനവുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ്  കേസുകൾ: റിയാദ് 70, മക്ക 42, കിഴക്കൻ പ്രവിശ്യ 35, മദീന 27, ഖസീം 17, അസീർ 8, നജ്റാൻ 8, അൽജൗഫ് 7, തബൂക്ക് 6, ജീസാൻ 5, ഹാഇൽ 3, വടക്കൻ അതിർത്തി  മേഖല 3, അൽബാഹ 3. 

Follow Us:
Download App:
  • android
  • ios