മസ്കറ്റ്: ഒമാനില്‍ ഇന്ന് 1117 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 470 ഒമാൻ സ്വദേശികളും 647 പേർ വിദേശികളുമാണ്. ഒമാനിൽ കൊവിഡ്  ബാധിച്ചവരുടെ എണ്ണം 21071 ആയി. ഇതിൽ 7489 പേർ സുഖം പ്രാപിച്ചെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കൊവിഡ് ബാധിച്ച് ഏഴ് പേരാണ് ഇന്ന് ഒമാനില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 96 ആയി ഉയർന്നു.

കൊവിഡ് വ്യാപനം കുറഞ്ഞു; മത്ര വിലായത്തിലെ നിയന്ത്രണങ്ങള്‍ നീക്കും