381 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ്‌ ‌ മരണം റിപ്പോർട്ട് ചെയ്തു. 240 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383880 ആയി.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇപ്പോള്‍ 3688 പേരാണുള്ളത്. ഇതിൽ 564 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

381 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ്‌ ‌ മരണം റിപ്പോർട്ട് ചെയ്തു. 240 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383880 ആയി. ഇവരിൽ 373601 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6591 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. 
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 157, കിഴക്കൻ പ്രവിശ്യ 74, മക്ക 58, വടക്കൻ അതിർത്തി മേഖല 16, ഹായിൽ 14, അൽഖസീം 13, അസീർ 12, മദീന 11, തബൂക്ക് 11, അൽജൗഫ് 7, ജിസാൻ 4, നജ്‌റാൻ 3, അൽബാഹ 1.