സൗദി അറേബ്യയിൽ 3 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 75 പേർ കൂടി സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് രോഗമുക്തി നേടുന്നവരുടെ പ്രതിദിന കണക്കിൽ വർധന. ഇന്ന് 75 പേർ കൂടിയാണ് പുതുതായി സുഖം പ്രാപിച്ചത്. 43 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‍തു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,973 ഉം രോഗമുക്തരുടെ എണ്ണം 5,37,933 ഉം ആയി. ആകെ മരണസംഖ്യ 8,805 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരിൽ 50 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 14, ജിദ്ദ - 8, മദീന - 3, മക്ക - 3, ഖോബാർ - 2, മറ്റ് 13 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. സൗദി അറേബ്യയിൽ ഇതുവരെ 46,348,986 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു.