Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 52 പേർ മാത്രം

സൗദി അറേബ്യയില്‍ 42 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 33 പേർ  കൂടി സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

number of critically ill covid patients in Saudi Arabia is 52 as of 6th November 2021
Author
Riyadh Saudi Arabia, First Published Nov 6, 2021, 9:34 PM IST

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് ഗുരുതര നിലയിൽ കഴിയുന്നത് (critically ill covid patients) 52 പേർ മാത്രം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് (Intensive care units). രാജ്യത്തെ മറ്റ് കൊവിഡ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. അതെസമയം 42 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് (New infections) സൗദി  ആരോഗ്യമന്ത്രാലയം (Saudi Health Ministry) അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തുണ്ടായ ഒരു മരണം മാത്രമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിലെ രോഗബാധിതരിൽ 33 പേർ  കൂടി സുഖം പ്രാപിച്ചു. വിവിധ ഭാഗങ്ങളിലായി 17,615 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,890 ആയി. ഇതിൽ 5,37,794 പേരും സുഖം പ്രാപിച്ചു. ആകെ 8,803 പേരാണ് മരിച്ചത്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 46,288,357 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,288,343 എണ്ണം ആദ്യ ഡോസ് ആണ്. 21,721,987 എണ്ണം സെക്കൻഡ് ഡോസും. 1,704,868 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 278,027 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 8, മദീന 4, മക്ക 3, ഖോബാർ 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ  വീതം. 

Follow Us:
Download App:
  • android
  • ios