മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ചുള്ള മരണം നൂറു കടന്നു. ഇന്ന് അഞ്ചു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 104 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്ന് 1404 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 400  ഒമാന്‍ സ്വദേശികളും 1004 പേര്‍ വിദേശികളുമാണ്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 23481 ആയി. ഇതില്‍ 8454 പേര്‍ സുഖം പ്രാപിച്ചുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഒമാനില്‍ സന്ദര്‍ശക വിസയുടെ കാലാവധി നീട്ടി