Asianet News MalayalamAsianet News Malayalam

ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു

2018-19 വര്‍ഷത്തില്‍ ഗള്‍ഫ് മേഖലകളില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017ല്‍ 3,74,000ത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് ജോലിക്കായി പോയപ്പോള്‍ 2018ല്‍ ഇത് 2,95,000 ആയി കുറഞ്ഞു.

number of expats decrease in gulf countries except qatar
Author
Kuwait City, First Published Jan 16, 2019, 10:17 AM IST

കുവൈറ്റ് സിറ്റി: കുവൈത്തിൽ  ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേഷിച്ച് കുറവെന്ന് റിപ്പോർട്ട്. പ്രവാസികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ്  വ്യക്തമാകുന്നത്. അതേസമയം ഖത്തറില്‍ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം  31 ശതമാനത്തോളം വര്‍ധിച്ചതായി റിപ്പോര്‍ട്ടിൽ പറയുന്നു.

2018-19 വര്‍ഷത്തില്‍ ഗള്‍ഫ് മേഖലകളില്‍ ജോലി തേടിപ്പോകുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017ല്‍ 3,74,000ത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് ജോലിക്കായി പോയപ്പോള്‍ 2018ല്‍ ഇത് 2,95,000 ആയി കുറഞ്ഞു. 2017ല്‍ കുവൈറ്റിലേക്ക് ജോലി തേടി പോയ പ്രവാസികളുടെ എണ്ണം 56,000 ആയിരുന്നപ്പോള്‍ 2018ല്‍ ഇത് 52,000 ആയാണ് കുറഞ്ഞത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജോലി തേടി ഗള്‍ഫിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ അളവ് കുറഞ്ഞിട്ടുണ്ടെങ്കിലും പോകുന്നവരുടെ താല്‍പ്പര്യം യുഎഇയോടാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  2014ല്‍ ഗള്‍ഫിലേക്ക് പോയവരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന അളവിലായിരുന്നു. പിന്നീടാണ് കുറവ് വരാന്‍ തുടങ്ങിയത്. 2014ല്‍ ഗള്‍ഫിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം 7.76 ലക്ഷമായിരുന്നു. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2018ല്‍ 62 ശതമാനത്തിന്റെ കുറവ് വന്നിരിക്കുന്നു. അതായത് 2014ല്‍ പോയതിന്റെ പകുതി ആളുകള്‍ പോലും 2018ല്‍ പോയിട്ടില്ല.

2018ല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിക്ക് പോയ ഗള്‍ഫ് രാജ്യം യുഎഇയാണ്. ഏറെ കാലമായി യുഎഇ തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷം 1.03 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലേക്ക് ജോലിക്ക് പോയത്. അതേസമയം പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ള ഗള്‍ഫ് രാജ്യം ഖത്തറാണ്. 2018ല്‍ 32,000 ഇന്ത്യക്കാര്‍ക്കാണ് ഖത്തറില്‍ വിസ ലഭിച്ചത്. 2017ല്‍ ഇത് 25,000 ആയിരുന്നു.

Follow Us:
Download App:
  • android
  • ios