കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 805 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,387 ആയി. അതേസമയം രോഗമുക്തുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി.

516 പേരാണ് പുതുതായി രോഗമുക്തരായത്. ഇതോടെ ആകെ കൊവിഡ് ഭേദമായവരുടെ എണ്ണം 81,037 ആയി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 546 ആണ് ആകെ മരണസംഖ്യ. 8,804 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 90 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,324 പരിശോധനകള്‍ പുതുതായി നടത്തി.

യുഎഇയില്‍ 470 പേര്‍ക്ക് കൂടി കൊവിഡ്