Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 4,35,027 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗമുക്തരുടെ എണ്ണം 4,19,761 ആയി. ആകെ മരണസംഖ്യ 7,188 ആയി ഉയർന്നു. 

number of new covid infections increasing in saudi arabia
Author
Riyadh Saudi Arabia, First Published May 18, 2021, 9:34 PM IST

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം വീണ്ടും പുതിതായി കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് ആയിരത്തിന് മുകളിലെത്തി. 24 മണിക്കൂറിനിടെ 1,047 പേർക്ക് രോഗം സ്ഥിരീകരിച്ചു. 847 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 4,35,027 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗമുക്തരുടെ എണ്ണം 4,19,761 ആയി. ആകെ മരണസംഖ്യ 7,188 ആയി ഉയർന്നു. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,078 ആയി. ഇവരിൽ 1,384 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗബാധ പുതിയതായി സ്ഥിരീകരിച്ചത്. വിവിധ പ്രവിശ്യകളിൽ ഇന്ന് റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 326, മക്ക 250, കിഴക്കൻ പ്രവിശ്യ 122, അസീർ 73, മദീന 70, ജീസാൻ 48, അൽഖസീം 37, തബൂക്ക് 33, നജ്റാൻ 26, ഹായിൽ 19, അൽബാഹ 17,  വടക്കൻ അതിർത്തി മേഖല 16, അൽജൗഫ് 10.

Follow Us:
Download App:
  • android
  • ios