രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,224 ആയി. 75,993 പേരാണ് ഇതുവരെ രോഗമുക്തരായത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ 646 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 673 പേര്‍ക്കാണ് ശനിയാഴ്ച പുതുതായി രോഗം ഭേദമായത്.
രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,224 ആയി. 75,993 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 528 ആയി. 3,718 കൊവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്. നിലവില്‍ 7,703 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 92 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
