Asianet News MalayalamAsianet News Malayalam

ഒമാനിൽ കൊവിഡ് കണക്കിൽ നേരിയ ആശ്വാസം; ഇന്ന് രോഗമുക്തർ, പുതിയ രോഗികളെക്കാൾ കൂടുതൽ

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടെ പോസിറ്റീവ് കേസുകളുടെ എണ്ണം 2,94,526 ആണ്. ഇതിൽ 2,76,483 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 723 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 

number of recoveries reported more than new covid cases in oman
Author
Muscat, First Published Jul 26, 2021, 5:03 PM IST

മസ്‍കത്ത്: ഒമാനിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 572 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 723 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93.9 ശതമാനമായി ഉയരുകയും ചെയ്തു.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടെ പോസിറ്റീവ് കേസുകളുടെ എണ്ണം 2,94,526 ആണ്. ഇതിൽ 2,76,483 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 723 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിലും  കുറവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോൾ 292 പേരാണ് ഐ.സി.യുവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24  മണിക്കൂറിൽ പുതിയതായി 18 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3771  പേരാണ് കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത് .
 

Follow Us:
Download App:
  • android
  • ios