ദുബായ്: ദുബായില്‍ നടന്ന ആര്‍ടിഎയുടെ 104-ാമത് പ്രത്യേക ലേലം വന്‍ ഹിറ്റ്. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ഈ ലേലത്തിലൂടെ ലഭിച്ചതെന്ന് ആര്‍ടിഎ അറിയിച്ചു.

വി-12 എന്ന നമ്പര്‍ 14 കോടിയിലേറെ രൂപ(70 ലക്ഷം ദിര്‍ഹം)യ്ക്കാണ് കൈമാറിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 83 ശതമാനം കൂടുതല്‍ തുകയാണ് ഈ ലേലത്തില്‍ ആകെ ലഭിച്ചത്. 2019ല്‍ ആകെ ലേലത്തുക 19 ദശലക്ഷം ദിര്‍ഹമായിരുന്നു.

ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന ലേലത്തില്‍ എസ്-20 നമ്പര്‍ 46 ലക്ഷം ദിര്‍ഹത്തിനും വൈ-66 എന്ന നമ്പര്‍ 32 ലക്ഷം ദിര്‍ഹത്തിനുമാണ് കൈമാറിയത്. 90 നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ നല്‍കിയത്. കര്‍ശനമായ കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ലേലം സംഘടിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.