കോഴിക്കോട് വടകരയിൽ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വയോധികൻ കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. തുടർന്ന് മൃതദേഹം കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് മരുമകനെ ഇറക്കിവിട്ടെന്ന് പരാതി ഉയർന്നതോടെ സംഭവം കൂടുതൽ വിവാദമായി.
കോഴിക്കോട്: തീ കൊളുത്തി ആത്മഹത്യ ചെയ്ത വയോധികൻ്റ മൃതദേഹത്തെ ചൊല്ലി വടകര പൊലീസ് സ്റ്റേഷനിൽ തർക്കം. മരണപെട്ട തിരുവള്ളൂർ സ്വദേശി ചിരിയകണ്ടോത്ത് ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹം കൊണ്ട് പോകുന്നതിനിടെ ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് പരാതി. മരുമകനെ ഇറക്കി വിട്ടതി ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായത്. ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹം സംഘം പ്രസിഡൻ്റ് സുധീർ കുമാറിൻ്റ വീട്ടിലേക്ക് കൊണ്ട് പോകണമെന്നായിരുന്നു മരുമകൻ മുജീബിൻ്റെ ആവശ്യം. ഇതിനിടെ ലീഗ് നേതാവും പൊലീസും ആംബുലൻസിൽ നിന്നും ഇറക്കി വിട്ടെന്നാണ് പരാതി. പൊലീസ് സ്റ്റേഷനിലെത്തിയ മുജീബും പൊലീസും തമ്മിൽ ഇതെ ചൊല്ലിയുണ്ടായ വാക്കേറ്റം ഏറെ നേരം നീണ്ടു. ആംബുലൻസിൽ നിന്നും ഇറക്കി വിട്ട നടപടിക്കെതിരെ മുജീബ് പൊലീസിൽ പരാതി നൽകി
കോഴിക്കോട് വടകരയിൽ നിക്ഷേപ തുക തിരിച്ച് കിട്ടാത്തതില്‍ മനം നൊന്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലേബര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി വയോധികന് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഡിസിസി സെക്രട്ടറി ടിവി സുധീർ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ച തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിമിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. എന്നാല്‍ സുധീര്‍ കുമാറിനെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്നും നീക്കിയിരുന്നെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. ആത്മഹത്യയല്ല കൊലപാതകമാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പ്രതികരിച്ചു.
യുഡിഎഫ് നിയന്ത്രണത്തില്‍ 13 വര്‍ഷം മുമ്പ് തുടങ്ങിയ വടകര കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ ഒപ്പറേറ്റീവ് സൊസൈറ്റിയിലെ ഇടപാടുകാരനായ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടിയാണ് നിക്ഷേപത്തുക ലഭിക്കാത്തതില്‍ മനം നൊന്ത് ഡിസിസി സെക്രട്ടറിയും സൊസൈറ്റി മുന്‍ പ്രസിഡന്ഫമായ ടിവി സുധീർ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തിയത്. പണം തിരിച്ചു ലഭിക്കാന്‍ നിരവധി തവണ ഇബ്രാഹിം ഹാജി സൊസൈറ്റിയിലും സുധീര്‍ കുമാറിന്റെ വീട്ടിലും എത്തിയിരുന്നെന്ന് മാത്രമല്ല പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. വര്‍ഷങ്ങളായി വീട്ടുകാരുമായി അകന്നു കഴിയുകയും നഗരത്തിലെ വാടകമുറികളില്‍ മാറി മാറിത്താമസിക്കുകയും ചെയ്യുന്ന ഇബ്രാഹിംകുട്ടി ഗതികെട്ടാണ് ഒടുവില്‍ സുധീര്‍ കുമാറിന്റെ വീട്ടിലെത്തി തീ കൊളുത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇബ്രാഹിം ഹാജിക്കും കുടുംബത്തിനും നല്‍കാനുള്ളത് 22 ലക്ഷം രൂപയാണെന്നും സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായത് കാരണമാണ് തിരിച്ചു നല്കാന് കഴിയാത്തതെന്നും സമ്മതിക്കുന്ന സൊസൈറ്റി പ്രതിസഡന്റ് ബഷീര്‍ പ്രതിസിന്ധിക്ക് കാരണം നേരത്തെ ഡയറക്ടര്‍ ആയിരുന്ന റെനീഷാണെന്നും കുറ്റപ്പെടുത്തുന്നു.
