25 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് അപേക്ഷകരുടെ പ്രായപരിധി. 

തിരുവനന്തപുരം: യുഎഇയിലെ പ്രശസ്തമായ കമ്പനിയിലേക്കുള്ള വനിതാ സെക്യൂരിറ്റി ഗാർഡുമാരുടെ വാക് ഇൻ ഇന്‍റര്‍വ്യൂ ഇന്ന് ( നവംബർ മാസം 6 ) ന് അങ്കമാലിയിൽ.കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് ഈ റിക്രൂട്ട്മെന്‍റ് നടത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒഴിവുകളിലേക്ക് അനുയോജ്യരായ വനിതകൾക്ക് അവസരം. ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുള്ള പരിജ്ഞാനവും എസ്എസ്എൽസി യോഗ്യതയും, 165 സെ.മീ പൊക്കവും നല്ല ആരോഗ്യമുള്ളവരും സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളവരും ആയിരിക്കണം ഉദ്യോഗാർത്ഥികള്‍. പ്രായപരിധി 25 - 40. ശമ്പളം 2262 ദിര്‍ഹം. ഈ റിക്രൂട്ട്മെന്‍റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. 

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 നവംബർ മാസം 6 ന് അങ്കമാലി ഇൻകെൽ ടവർ 1 ലെ നാലാം നിലയിലുള്ള ഒഡെപെക്കിന്റെ ഓഫീസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ :0471-2329440/41/42 /7736496574/9778620460.
ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് https://odepc.kerala.gov.in സന്ദര്‍ശിക്കുക.

Read Also -  ഇജ്ജാതി ഭാഗ്യം! വെള്ളിയാഴ്ച വിവാഹം, ഞായറാഴ്ച കോടീശ്വരൻ; 46 കോടി ഗ്രാൻ‍ഡ് പ്രൈസ്, ബമ്പറടിച്ച 9 പേരും മലയാളികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം