ഡിസംബര്‍ 18 ശനിയാഴ്ചയാണ് ഖത്തര്‍ ദേശീയ ദിനാഘോഷം. ഫിഫ അറബ് കപ്പ് ഫൈനല്‍ ദിനം കൂടി ആയതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ കൂടി ആകര്‍ഷിക്കുന്ന പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്.
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള(Qatar National Day) ഔദ്യോഗിക അവധി(official holiday) പ്രഖ്യാപിച്ചു. ഡിസംബര്‍ 19 ഞായറാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.
ഡിസംബര്‍ 18 ശനിയാഴ്ചയാണ് ഖത്തര്‍ ദേശീയ ദിനാഘോഷം. ഫിഫ അറബ് കപ്പ് ഫൈനല്‍ ദിനം കൂടി ആയതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ കൂടി ആകര്‍ഷിക്കുന്ന പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. സൈനിക പരേഡ് അടക്കം വിവിധ ചടങ്ങുകള്‍ കോര്‍ണിഷില്‍ നടത്തും.
