മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ
കോഫിയോടൊപ്പം തന്നെ 12,000ത്തോളം ഇഫ്താർ വിഭവങ്ങളും വിതരണം ചെയ്യുന്നുണ്ട്.

മക്ക: റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ അറബിക് കോഫിയെന്ന് അധികൃതർ. കോഫിയോടൊപ്പം തന്നെ 12,000ത്തോളം ഇഫ്താർ വിഭവങ്ങളും വിതരണം ചെയ്യുന്നുണ്ട്. ആയിരത്തോളം വരുന്ന ഉംറ തീർത്ഥാടകരും വിശ്വാസികളും അവരുടെ നോമ്പ് മുറിക്കുന്നത് സൗദി കോഫിയുടെ രുചി നുകർന്നാണ്. ഒരു പാനീയം എന്നതിലുപരി രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആതിഥ്യ മര്യാദയുടെയും അടയാളപ്പെടുത്തലാണ് സൗദി കോഫിയെന്നും അധികൃതർ പറഞ്ഞു.
മോസ്കിലെത്തുന്ന വിശ്വാസികളുടെ ഇഷ്ട പാനീയമാണ് ഈ കോഫി. ചെറിയ കപ്പുകളിൽ രണ്ട് ഈന്തപ്പഴത്തോടൊപ്പമാണ് സൗദി കോഫി വിതരണം ചെയ്യുന്നത്. 73 പേരടങ്ങുന്ന സൗദി വോളന്റിയർ സംഘത്തിനാണ് ഇഫ്താർ വിഭവങ്ങളുടെയും കോഫിയുടെയും വിതരണ ചുമതലയുള്ളത്. അൽ ഹുദൈബിയ അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസിന്റെ നേതൃത്വത്തിൽ ബദ്ർ സെന്ററാണ് ഈ പദ്ധതി നടത്തുന്നത്.
read more: അജ്ഞാതന്‍റെ ആക്രമണം, ഉടമയെ രക്ഷിക്കാനായി കുത്തേറ്റുവാങ്ങി പന്തയക്കുതിര, പ്രതിക്കായി അന്വേഷണം
