കെ.സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ ആയ സമയം മുതല്‍ പുതിയ പ്രസിഡന്‍റ് തങ്ങളുടെ ആളാണെന്നും അതുവഴി അവരുടെ താല്പര്യത്തിനു വഴങ്ങാത്ത ആളുകളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. മുന്‍കാലങ്ങളില്‍ ഇവര്‍ രാഷ്ട്രീയ എതിരാളികള്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പത്രസമ്മേളനം നടത്തി ഉന്നയിക്കുകയൂം അതുവഴി ഒരു തരത്തിലും സംഘടനാ പ്രവര്‍ത്തനത്തില്‍ സഹകരിക്കാതെ ഇരുന്നവരും ആണെന്നും ഒഐസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
മസ്‌കത്ത്: ഒരു കൂട്ടം ആളുകളുടെ വ്യക്തിപരമായ വിരോധം മൂലം കെ.പി.സി.സിയെ(KPCC) തെറ്റിദ്ധരിപ്പിച്ചാണ് ഒ .ഐ.സി.സി . ഒമാന്‍(OICC Oman) നാഷണല്‍ കമ്മിറ്റി പിരിച്ചുവിടുവിപ്പിച്ചത് എന്ന് ഒഐസിസി പ്രസിഡന്റ് സിദ്ദീക്ക് ഹസ്സന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു . ഒ .ഐ.സി.സിയെ പിരിച്ചു വിട്ട നടപടി കെ.പി.സി.സി പ്രസിഡന്റ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല , മാത്രമല്ല ഒ .ഐ.സി.സി യുടെ ചുമതലയുള്ള ജി.സി.സി ഭാരവാഹികള്‍ക്കും, മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍മാര്‍ക്കും ഇക്കാര്യം അറിയില്ല. ഈ സാഹര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ,സുധാകരനെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും ഒഐസിസി എന്ന പേരില്‍ തന്നെ ഒമാനില്‍ ഭാവിയിലും പ്രവര്‍ത്തനം തുടരുമെന്നും സിദ്ദിക്ക് ഹസ്സനും ഭാരവാഹികളും പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംഘടനാ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുകയും ചെയുന്നത് പതിവാക്കിയ ഗ്ലോബല്‍ ചെയര്‍മാനും കൂട്ടാളികളും ആണ് ഈ നീക്കത്തിന് പിന്നില്‍. കെ.സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ ആയ സമയം മുതല്‍ പുതിയ പ്രസിഡന്‍റ് തങ്ങളുടെ ആളാണെന്നും അതുവഴി അവരുടെ താല്പര്യത്തിനു വഴങ്ങാത്ത ആളുകളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. മുന്‍കാലങ്ങളില്‍ ഇവര്‍ രാഷ്ട്രീയ എതിരാളികള്‍ പോലും ഉന്നയിക്കാത്ത ആരോപണങ്ങള്‍ പത്രസമ്മേളനം നടത്തി ഉന്നയിക്കുകയൂം അതുവഴി ഒരു തരത്തിലും സംഘടനാ പ്രവര്‍ത്തനത്തില്‍ സഹകരിക്കാതെ ഇരുന്നവരും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സംഘടന പിരിച്ചുവിട്ടത് സാമൂഹിക മാധ്യമങ്ങള്‍ വഴി ആഘോഷിക്കുകയും ഒ ഐസിസി നേതാക്കള്‍ക്ക് എതിരെയുള്ള പോസ്റ്റുകള്‍, ഇല്ലാക്കഥകള്‍ എല്ലാം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ പ്രധാന ജോലി. അതോടൊപ്പം സംഘടന പിരിച്ചുവിട്ടത് രാഷ്ട്രീയ എതിരാളികള്‍ക്ക് ഒപ്പം പായസവിതരണം നടത്തിയാണ് ഇവര്‍ ആഘോഷിച്ചത്. ഇത്തരക്കാര്‍ ഒരിക്കലൂം പാര്‍ട്ടിയുടേയോ സംഘടനയുടെയോ വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ അല്ല മറിച്ച് എക്കാലവും സംഘടനയെ തകര്‍ക്കാന്‍ ആഗ്രഹിച്ചവര്‍ ആണെന്നുള്ളതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. ശങ്കര്‍ പിള്ളയെ ഗ്ലോബല്‍ ചെയര്‍മാനായി നിയമിച്ചപ്പോള്‍ ഞാനടക്കമുള്ള ഒ .ഐ.സി.സി അംഗങ്ങള്‍ ഓരോരുത്തരും അഭിമാനിച്ചിരുന്നു എന്നാല്‍ ഇക്കാര്യം ഒ .ഐ.സി.സി നാഷണല്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എന്നെ അറിയിക്കുക ഉണ്ടായില്ല , സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം ഞാന്‍ അറിയുന്നത് , മാത്രമല്ല ഗ്ലോബല്‍ ചെയര്‍മാന്‍ ആയി നിയമിതനായതിനു ശേഷം മസ്‌കറ്റില്‍ എത്തിയപ്പോള്‍ ഒ .ഐ.സി.സി അദ്ധ്യക്ഷനും കൂട്ടരും വിമാനത്താവളത്തിലെത്തി സ്വീകരിച്ചില്ല എന്നതാണ് മറ്റൊരു പരാതി'- ഒഐസിസി പ്രസിഡന്റ് സിദ്ദീക്ക് ഹസ്സന്‍ പറഞ്ഞു.
സി.കെ മേനോനെ പോലുള്ള പ്രമുഖ വ്യക്തി ഇരുന്നിട്ടുള്ള ആ സ്ഥാനത്തു ഒമാനില്‍ നിന്നുള്ള ഒരാള്‍ എത്തിയപ്പോള്‍ ആ സ്ഥാനത്തിന്റെ മഹത്വത്തിന് വിലകല്പിക്കാതെയും, ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരെ നേതൃത്വത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കി അച്ചടക്ക നടപടി എടുക്കുക ആണ് ഗ്ലോബല്‍ ചെയര്‍മാന്‍ ചെയ്തതത് മറ്റ് രാജ്യങ്ങളിലും ഗ്ലോബല്‍ ചെയര്‍മാന്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണ്. മാത്രമല്ല ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇക്കൂട്ടര്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒമാനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രോഗ്രാം ബഹിഷ്‌കരിച്ചതും, സീനിയര്‍ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് എതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി ആക്ഷേപിക്കുകയും മുന്‍കാല കെ.പി.സി .സി പ്രസിഡണ്ടുമാര്‍ക്കും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള സമുന്നത നേതാക്കള്‍ക്കെതിരെ ഹീനമായ രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തവര്‍ ആണ് ഇപ്പോഴത്തെ ഗ്ലോബല്‍ ചെയര്മാന് അടക്കമുള്ള ആളുകളെന്നും ഒഐസിസി പ്രസിഡന്‍റ് ആരോപിച്ചു.
'കൊവിഡ് മഹാമാരിയുടെ സമയത്തും ഷഹീന്‍ ചുഴലിക്കാറ്റിന്റെ സമയത്തും ഒട്ടനവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഒഐസിസി നടത്തിയപ്പോള്‍ അതിലൊന്നും തന്നെ സഹകരിക്കാന്‍ ഇവര്‍ തയ്യാറായില്ല എന്നുള്ളതാണ്. ഇന്ന് രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയിലെ ചിലര്‍ക്ക് ഒ .ഐ.സി.സി അംഗത്വം പോലും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. കുറച്ചു നാള്‍ മുന്‍പ് നടന്ന യോഗത്തില്‍ ഒ .ഐ.സി.സി പുനഃ സംഘടന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്താം എന്നുറപ്പു നല്‍കിയിട്ടും അതിനു നില്‍ക്കാതെ വളഞ്ഞ വഴിയിലൂടെ മാത്രം സംഘടനാ നേതൃത്വത്തില്‍ എത്താം എന്നാണ് ഗ്ലോബല്‍ ചെയര്മാന്‍ അടക്കമുള്ളവര്‍ കരുതുന്നത്. ഒ .ഐ.സി.സി ഒമാന്‍ നാഷ്ണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങളെ കുറിച്ച് കെ.പി.സി.സിക്ക് ബോധ്യമുള്ളതാണ് .കോവിഡ് മഹാമാരിയുടെ സമയത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും,എം അഭിനന്ദനവും അറിയിച്ചതാണ് . ഒമാനിലെ സംഘടനാ പ്രവര്‍ത്തനത്തെ ഏറെ പ്രശംസിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് കെ.പി.സി.സി ആയൊരു സാഹചര്യത്തില്‍ ഒ .ഐ.സി.സിയെ പിരിച്ചുവിട്ടത്'- അദ്ദേഹം വിശദമാക്കി.
