റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ ഇന്ധന ടാങ്കറുകള്‍ കൂട്ടിയിടിച്ച് കത്തി. ബേശ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് അപകടം. കൂട്ടിയിടിയുടെ ഭാഗമായി രണ്ട് ടാങ്കറുകളിലും തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചത്. രണ്ടു ടാങ്കറുകളും പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.