യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസങ്ങളിലാണ് അവധി.

അബുദാബി: യുഎഇയില്‍(UAE) ഒക്ടോബര്‍ 21 വ്യാഴാഴ്ച നബിദിന(Prophet Muhammad's birthday) അവധി. അറബിമാസം റബീഇല്‍ അവ്വല്‍ 12നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ നബിദിനം ആചരിക്കുന്നത്.

യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസങ്ങളിലാണ് അവധി. ഒക്ടോബര്‍ 19നാണ് ഇത്തവണ റബീഇല്‍ അവ്വല്‍ 12. വാരാന്ത്യ ദിവസങ്ങളായ വെള്ളി,ശനി എന്നിവ കൂടി കൂട്ടുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുക. 

Scroll to load tweet…

യുഎഇയില്‍ 111 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ ഞായറാഴ്ച 111 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 191 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 300,887 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.