Asianet News MalayalamAsianet News Malayalam

ഒമാന്‍ എയര്‍ വിമാനങ്ങളിലും മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകള്‍ക്ക് വിലക്ക്

ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാക്ബുക്ക് പ്രോ 15 ഇഞ്ച് മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2015 സെപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ വിറ്റഴിക്കപ്പെട്ട കംപ്യൂട്ടറുകള്‍ക്കാണ് ഇത്തരം പ്രശ്നങ്ങളുള്ളത്. 

oman air bans mac book pro laptops
Author
Muscat, First Published Sep 2, 2019, 11:13 PM IST

മസ്‍കത്ത്: ഒമാന്‍ എയര്‍ വിമാനങ്ങളിലും മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്‍ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്ക്. ചെക്ക് ഇന്‍ ബാഗേജുകളില്‍ മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് ഹാന്റ് ബാഗുകളില്‍ ഇവ കൊണ്ടുപോകാന്‍ അനുവാദമുണ്ടാകും. ഇങ്ങനെ കൊണ്ടുപോകുന്നവര്‍ യാത്രയ്ക്കിടയ്ക്ക് ഓണ്‍ ചെയ്യാനോ ചാര്‍ജ് ചെയ്യാനോ അനുവദിക്കില്ലെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.

ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാക്ബുക്ക് പ്രോ 15 ഇഞ്ച് മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2015 സെപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ വിറ്റഴിക്കപ്പെട്ട കംപ്യൂട്ടറുകള്‍ക്കാണ് ഇത്തരം പ്രശ്നങ്ങളുള്ളത്. ബാറ്ററികള്‍ അമിതമായി ചൂടാവാനും തീപിടിക്കാനും സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി ഇവ ആപ്പിള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. എയര്‍ ഇന്ത്യ, ഇത്തിഹാദ്, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ നേരത്തെ തന്നെ മാക്ബുക്ക് പ്രോയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios