കോഴിക്കോട്, ബംഗളുരു, മുംബൈ, ഹൈദരാബാദ്, ഗോവ എന്നീ ഇന്ത്യന്‍ സര്‍വീസുകള്‍ക്ക് പുറമെ സലാല, ദുബായ്, റിയാദ്, ബഹ്റൈന്‍, ദോഹ, അമ്മാന്‍, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. 

മസ്കത്ത്: ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഏപ്രില്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

കോഴിക്കോട്, ബംഗളുരു, മുംബൈ, ഹൈദരാബാദ്, ഗോവ എന്നീ ഇന്ത്യന്‍ സര്‍വീസുകള്‍ക്ക് പുറമെ സലാല, ദുബായ്, റിയാദ്, ബഹ്റൈന്‍, ദോഹ, അമ്മാന്‍, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം വിമാനങ്ങളിലേക്കോ ലഭ്യമായ വിമാനങ്ങളിലേക്കോ ബുക്കിങ് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ സര്‍വീസുകളുടെ വിവരങ്ങള്‍ www.omanair.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. യാത്രക്കാര്‍ വെബ്സൈറ്റിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുകയോ അല്ലെങ്കില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് കമ്പനി അറിയിച്ചു. ഫോണ്‍: +96824531111