വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

മസ്കറ്റ്: ഒമാനില്‍ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായിരിക്കും. വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

Add Asianetnews as a Preferred SourcegooglePreferred

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാർക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഹിജ്‌റ കലണ്ടറിലെ റബി അൽ അവ്വൽ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സർക്കാർ ജീവനക്കാർക്കും സെപ്തംബര്‍ 5 പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ അവർക്കും ഇത് നീണ്ട വാരാന്ത്യമായി മാറും.