അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി. ഒക്ടോബർ 21ന് ഇടയിലായി ഇത് കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനല്‍ മള്‍ട്ടിഹാസാര്‍ഡ് ഏര്‍ലി വാണിങ് സെന്‍റർ അറിയിച്ചു.
മസ്കറ്റ്: അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ ഇത് തീവ്ര ന്യൂനമർദമാകാൻ സാധ്യതയുമുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഒക്ടോബർ 21ന് ഇടയിലായി ഇത് കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനല്‍ മള്‍ട്ടിഹാസാര്‍ഡ് ഏര്‍ലി വാണിങ് സെന്‍റർ അറിയിച്ചു.
ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ, അറബിക്കടലിന്റെ തെക്കുകിഴക്കായി മേഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ ഒമാനിൽ ഇതിന്‍റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് നാഷനൽ സെന്റർ ഫോർ ഏർലി വാണിങ് ഓഫ് മൾട്ടിപ്പിൾ ഹസാർഡ്സ് വ്യക്തമാക്കി.


